കാലത്തോട് ഞാൻ ചോദിച്ചു:
“ഒന്ന് നിൽകാമോ? ഇന്നലെ വരെ ഒന്ന് പോകാൻ…”
മറുപടി ഉടൻ വന്നു:
“പറ്റില്ല!”
പിന്നെ കാലം ഒന്ന് ചിരിച്ചു. എന്നിട്ട് മെല്ലെ എന്നോട് ചോദിച്ചു:
“ഞാൻ വന്നാലും, നിങ്ങൾക് രണ്ടുപേർക്കും പോകാൻ കഴിയുമോ?!”
ഞാൻ നിശ്ശബ്ദനായി.
ഫോൺ എടുത്ത് അവളെ വിളിച്ചു:
“പോട്ടെ, ക്ഷമിക്ക്. പെട്ടെന്ന്.., അറിയാതെ.., അത്.., അത് പോട്ടെ.. ഞാൻ അങ്ങോട്ട് വരട്ടെ?! നമുക്ക് ഒന്ന് ബീച്ചിൽ പോയാലോ..”
അവളുടെ മറുപടി ആ നിശ്വാസത്തിൽ ഞാൻ അറിഞ്ഞു!
ഞാൻ കാലത്തോട് പറഞ്ഞു:
“കൂടെ ഞാനും, അല്ല ഞങ്ങളും ഉണ്ട്. നമുക്ക് മുന്നോട്ട് തന്നെ പോകാം..!”
ബീച്ചിൽ നല്ല തിരക്ക്.
തിരകൾ ശാന്തമായിരിക്കുന്നു.
“നിന്‍റെ കവിളും ദൂരെ അസ്തമയ സൂര്യനും..”
“അയ്യേ പൈങ്കിളി, പൈങ്കിളി!” അവള്‍ എന്‍റെ കയ്യില്‍ നുള്ളി!
പൈങ്കിളി മുഴുവനാക്കാതെ ഞാന്‍ നിർത്തി!!
അവളുടെ കയ്യിൽ തൊട്ടു കിടക്കുമ്പോൾ, ശരിക്കും ഒരു സുഖമാണ്! വല്ലാത്ത ഒരു ധൈര്യവും!
കാലം എന്നോട് വീണ്ടും പറഞ്ഞു:
“നിനക്ക് അല്ല, നിങ്ങൾക് പിന്നോട്ട് പോകാൻ കഴിയില്ല. മുന്നോട്ടു മാത്രം. അതുകൊണ്ട് നീ എഴുന്നേൽക്കൂ..”
ഞാൻ കണ്ണുകൾ തുറന്നു.
ബീച്ചിൽ തിരക്ക് കൂടിയിരിക്കുന്നു: ഇത്ര രാത്രിയിലും!!
തിരക്കിലൂടെ അയാൾ തനിയേ നടന്നു..; കാലത്തിനൊപ്പം പോകാൻ!
Photo by Patrick Fore on Unsplash