ഉറുമ്പിന്റെ വീട്‌

ഇന്നും അവൻ നേരത്തെ എണീറ്റു. ഇനി രാത്രി ഉറങ്ങുന്നതുവരെ തിരക്കോട്‌ തിരക്ക്! കളർ ചെയ്യണം, ടി വി കാണണം, പാർക്കിൽ പോണം, ഏട്ടയോട് കളിക്കണം, കിക്കേറ്റ് കളിക്കണം… അങ്ങനെ തിരക്കോട്‌ തിരക്ക് തന്നെ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, എത്ര പെട്ടെന്നാ!

ഇന്നെന്തോ കാലത്ത് തന്നെ വരാന്തയിലാണ് കളി! പ്രത്യേകിച്ചൊന്നും വേണ്ട കളിക്കാൻ! ആ നാലുവയസ്സിലേക്ക് പോകാൻ വെറുതേ… ! ഇപ്പോൾ അതൊരു ശീലമാണ്… ഒറ്റക്ക് സംസാരിച്ചും പാടിയും അവനേതോ ലോകത്ത്, ചുറ്റും കുറേ കൂട്ടുകാരുമായി…. അതൊരു ഭാവനയിൽ കൂട്ടിയിടാൻ കഴിയില്ല! ഒരു തരത്തിൽ ദൈവത്തിന്റെ ലോകം!

ഇപ്പോൾ ഉറുമ്പുകളോടാണ് വർത്തമാനം; അവരിൽ ഒരാളെപ്പോലെ; ചിലപ്പോൾ അവരുടെ പപ്പയായും മമ്മയായും ഏട്ടയായും! ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി; അവനറിയാതെ…

കയിച്ചോ, കയിച്ചോ… അവൻ ഉറുമ്പുകൾക്ക് ബിസ്ക്കറ്റ് പൊടിച്ചിടുന്നു! He is a big boy! തന്നേക്കാൾ വലിയ ബിസ്ക്കറ്റ് കഷണവും തൂക്കിക്കൊണ്ട് പോകുന്ന ഒരുറുമ്പിനെ നോക്കി അവൻ പറഞ്ഞു… പിന്നെ കൂട്ടിച്ചേർത്തു – “റ്റുറ്റൂനെ പോലെ!, റ്റുറ്റൂം big boy ആണ് “

ഉറുമ്പുകളോടൊപ്പം റ്റുറ്റൂം തിരക്കിലാണ്. എന്തായിരിക്കും അടുത്ത പരിപാടി, ഞാൻ നോക്കിയിരുന്നു.

“പപ്പാ, ഉമ്പിനൊരു വീട് വേണം”
“അവർക്ക് വേറെ വീടുണ്ട്”
“ഇല്ല പപ്പാ, അവർക്ക് വീടില്ല. അവര് കതകിന്റെ എടേലാ പോണത്! അത് വീടല്ല!”

അവൻ ഒന്നിനും കാത്തുനില്ക്കാതെ മമ്മ രാവിലെ വരച്ച കോലത്തിൽ നിന്നും കോലപ്പൊടി വാരിക്കൂട്ടി! ഞാനൊരു അപകടം അതിൽ കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. അവൾ അടുക്കളയിലാണ്. റ്റുറ്റു കോലപ്പൊടി കൂട്ടിവച്ചു, അതിനോടും എന്തൊക്കെയോ പറഞ്ഞു; ഒരു കാറ്റിൽ ഇത്തിരി പറന്നപ്പോൾ കാറ്റിനും കിട്ടി കുറേ ശകാരം!

“പപ്പാ, ഇതാണ് ഉമ്പിന്റെ വീട്‌!”
കോലപ്പൊടി വീടിന്റെ മുകളിൽ ബിസ്ക്കറ്റ് പൊടികൾ ഇട്ടുകൊണ്ട് അവൻ പറഞ്ഞു. പിന്നെ തിരക്കിട്ട് ഉറുമ്പുകളോട് പറഞ്ഞു – “വീട്ടീപ്പോ!” അറിയാതെ ചിരിച്ചുപോയി! ഒന്നു രണ്ട് ഉറുമ്പുകൾ മാത്രം വന്നു, ബാക്കിയെല്ലാം വരിവരിയായി കതകിനിടയിലേക്ക്‌ തന്നെ പോയിക്കൊണ്ടിരുന്നു. “Bad boys! പറഞ്ഞാ കേക്കില്ല!” റ്റുറ്റൂന് ഉറുമ്പുകളെ വഴക്ക് പറയാതിരിക്കാൻ പറ്റിയില്ല!

റ്റുറ്റൂന്റെ വീട്ടിലേക്ക് ഉറുമ്പുകൾ വന്നില്ല! വന്നവർ ഉടനേ തിരിച്ചും പോയി! എനിക്ക് വിഷമം തോന്നി! പാവം റ്റുറ്റു!

“പപ്പാ, ഉമ്പ് അതിന്റെ വീട്ടില് പപ്പേം മമ്മേം ഏട്ടേം കാണാൻ പോണതാ!” തിളങ്ങുന്ന കണ്ണുകളുമായി അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ആ ചിരി ഒരു തിരിച്ചറിവായി എന്നിലേക്ക്… അവൻ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു – ഉമ്പേ വീട്ടീപ്പോ !

Advertisements

Published by

skd

https://skdwriting.wordpress.com https://www.instagram.com/skdwriting/ skdwriting@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s