മൂത്തമ്മ

ചന്ദനത്തിരിയുടെ രൂക്ഷഗന്ധം…  ചുറ്റുമുള്ള നിഴലുകൾ നിശ്ചലമാണ്…  വെളുപ്പ്‌ നിറത്തിന് ഇത്രയും ഭീകരത ഇന്നാദ്യം! ചോദ്യങ്ങൾക്കും ആശങ്കകൾക്കും മൂത്തമ്മ ഉത്തരം നൽകിയിരിക്കുന്നു! ഇനി, ICU വിൽ തുടരണോ, വാർഡിലേക്ക് മാറ്റണോ, അതോ അന്ത്യദിനങ്ങൾ വീട്ടിലെ ശാന്തതയിൽ പോരേ… അങ്ങനെ ആരെയും അവർ ധർമ്മസങ്കടത്തിലാക്കില്ല!

“നന്നായി” പലരുടെയും ചുണ്ടുകളിൽ പടർന്ന വിചാരം ഒന്നുതന്നെ.
“നന്നായോ?”…  മനസ്സിലൊരു വല്ലാത്ത ചോദ്യം! നല്ലതും ചീത്തയുമൊക്കെ നമ്മുടെ സൗകര്യാർത്‌ഥം നമുക്ക് വഴങ്ങിത്തന്നേ പറ്റൂ… !

അവരെന്തിനാ മരിച്ചത്? അവർക്കെന്തിനാ മരുന്നില്ലാത്ത ആ അസുഖം വന്നത്? എല്ലാവർക്കും വേണ്ടി ജീവിച്ച അവർ എന്ത് തെറ്റ് ചെയ്തു? ഇല്ല, തെറ്റുകാർ മരിക്കുന്നവരല്ല!! അടുക്കളയിലെ പുകയിലും പറമ്പിലെ പൊടിയിലും ചിരിയും സ്വാദും മാത്രം പകർന്ന സ്നേഹം, അതായിരുന്നു അവർ! ഇല്ല, തെറ്റുകാർ മരിക്കുന്നവരല്ല!!

ഒടുവിൽ പട്ടടക്ക് അഗ്നി പകരാൻ ആരോ വിളിച്ചു. “മകനല്ലേലും അവൻ മകനെപ്പോലെ തന്നെ” – ആരൊക്കെയോ ന്യായീകരിച്ചു. അവർക്കീ ഭൂമിയിൽ പേറ്റുനോവിന്റെ ആനന്ദം നൽകുവാനാരും ഉണ്ടായില്ല. ആ നോവിന്റെ ആനന്ദമറിയാതെ, ഒരുപക്ഷെ മന:പൂർവ്വം അറിയണ്ടാന്നുവച്ച്, മറ്റുള്ള മക്കൾക്കായി അവർ ചിരിച്ചുകൊണ്ടേയിരുന്നു!

ചൂടും പുകയും… ഹൊ, വല്ലാത്ത ശാന്തത! കമുകിന്റെ ഇടയിലൂടെ മെല്ലെ മേലോട്ടുയരുന്ന ധൂളികൾ… ആ ശാന്തത ഒരു പുഞ്ചിരിയായി എന്നിലേക്ക് ചേരുന്നു… ചിരിപ്പിക്കുന്നവരുടെ ചിരി മറ്റുള്ളവരിലാണ്!!

മൂത്തമ്മേ, എന്റെ ചിരി നിങ്ങൾ കാണും…  തെറ്റുകാർ മരിക്കുന്നവരല്ല!!

– skd on 16/4/2016

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s