നന്മകൾ മരിക്കുന്നില്ല!

കണ്ണു തുറന്നാൽ വെളിച്ചം കാണാം
കണ്ണു തുറന്നാൽ നന്മകൾ കാണാം
പലവട്ടമച്ഛനും, പലവട്ടമമ്മയും
പറഞ്ഞതുമതുമാത്രം!
കണ്ണുകൾ തുറക്കൂ…
മകനേ നീ കണ്ണുകൾ തുറക്കൂ…
കൈയിലെ രക്തവും, ഒഴുകുന്ന കണ്ണീരും
അസ്ത്രത്തിൻ വേഗത്തിൽ പായുമ്പോൾ-
കണ്ടില്ല, വഴികളും വിളികളും ഞാൻ…
കണ്ടില്ല ഞാനെൻ സ്വരൂപവും!
*                     *                          *
ഒടുവിലീയാമത്തില,മ്മേ, ഞാൻ കണ്ണുകൾ തുറക്കുന്നു…
ഒരു നോക്കു കാണുവാൻ,
ആ വെളിച്ചവും നന്മയും പിന്നെയെന്ന,മ്മേ നിന്നെയും കാണാൻ!
*                     *                          *
എന്തെയീ പുകമറ…,എന്തേയീയന്ധകാരം..?!
എവിടേയാ വെളിച്ചം, എവിടേയാ നന്മകൾ
എവിടേ നീയമ്മേ…
ഒരു പൊങ്ങുതടിയായ്
ഈ ഇരുട്ടിൽ ഞാനൊഴുകുന്നു!
ഒരു നുള്ളു വെളിച്ചവും, ഒരു നുള്ളു നന്മയും
എനിക്കായൊഴുക്കു…
അതിലൊരുനാളടുക്കുവാൻ, അതിലൊന്നു ചേരുവാൻ
കണ്ണുകൾ തുറന്നു ഞാനൊഴുകാം…
അമ്മേ, കണ്ണുകൾ തുറന്നു ഞാനൊഴുകാം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s