കടലാസുകോണുകൾ!

wp-1480168603404.png

ചിത്രങ്ങളും വിചിത്രങ്ങളും ഉള്ള പത്രത്താളുകൾ ! കരവിരുതോടുകൂടി അയാൾ കോണുകൾ ഉണ്ടാക്കി അടുക്കിക്കൊണ്ടിരുന്നു. ഒന്നിനുള്ളിൽ ഒന്നായി മേലെ മേലെ…
കപ്പലണ്ടിപ്പാത്രത്തിന്റെ ചുറ്റും ആ കോണുകൾ കാണാൻ ചന്തമുള്ള വിധത്തിൽ കുത്തിനിർത്തി.

ഒരു ഭാവഭേദവും കൂടാതെ, ആ ചന്തം നോക്കാതെ, അയാൾ അടുത്ത കപ്പ് കപ്പലണ്ടി വറുക്കാനിട്ടു !

ഇടക്കിടക്ക് അയാൾ പോലും അറിയാതെ ചീനച്ചട്ടിയിൽ ചട്ടുകം തട്ടിക്കൊണ്ടിരുന്നു. ഇവിടെ കപ്പലണ്ടി കിട്ടും എന്ന് അത് പറയുന്നപോലെ !

സന്ധ്യയുടെ തണുപ്പിൽ ചൂടുകപ്പലണ്ടിക്ക് ആവശ്യക്കാർ ഉണ്ടായിരുന്നു. കടലാസുകോണുകളുടെ ഉയരം കുറഞ്ഞു കുറഞ്ഞു വന്നു; കപ്പലണ്ടിപാത്രത്തിന്റെ ചന്തവും!

ചിലപ്പോഴൊക്കെ ചന്തം കുറയുന്നതും നല്ലത് !

നല്ല ചൂടുള്ള കപ്പലണ്ടി !


Original Pic: Thanks to my friend Aruna

4 thoughts on “കടലാസുകോണുകൾ!”

  1. ഒരു സാധാരണ കാഴ്ച, പക്ഷേ ഭാഷ അതിന് ചന്തം കൊടുക്കുന്നത് അസാധാരണ ഭംഗിയോടെയാണ്.

    Liked by 1 person

    1. വളരെ സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ…..ആ ഫോട്ടോ കണ്ടപ്പോൾ എന്തോ ഒരടുപ്പം….

      Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s