ഊഴം!

‘വിശപ്പിനോട് വിട’ എന്നെഴുതിയ വലിയ ചിത്രം പതിച്ചിരിക്കുന്ന ആ മതിലിനു താഴെ, വെയിലിലേക്കു നീളുന്ന വരിയുടെ ഒടുവിൽ  തന്റെ ഊഴവും കാത്തു അയാൾ ഇരുന്നു.

കൈകുമ്പിളിലെ കുറ്റിബീഡികളുടെ ലഹരിയിൽ അയാൾ വെയിൽ മറന്നു; ചൂടും! “പുകവലി ഹാനികരമല്ല”, ഉള്ളിൽ അയാളത് ഉറക്കെ വിളിച്ചു പറഞ്ഞു ; മറിച്ചു അത് ഉന്മേഷദായിനിയാണ്; അതെ, ഉന്മേഷദായിനി!
കരയുന്ന കുഞ്ഞിന് പാല് വറ്റിയ മുല നൽകി അവളും വരിയുടെ ഇടയിലാണ്…

കൃത്യമായി അളന്നു കിട്ടുന്ന ഈ ഭക്ഷണവും കൊണ്ട് ചെല്ലുന്നതുവരെ കറുമ്പി കാത്തിരിക്കും. ആ കിളവിയില്ലായിരുന്നേൽ കറുമ്പിയും ഈ വരിയിൽ ഉണ്ടായിരുന്നേനെ!

തുറക്കാത്ത കമ്പിജാലകത്തിലേക്കു ഉറ്റുനോക്കി പൊരിവെയിലിൽ വയറിന്റെ വിളിയുടെ മറുപടിക്കായി നീളത്തിലേ വരി…! മൈനപെണ്ണിന്റെ കൈയിൽ അപ്പോഴും കുഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു! കുഞ്ഞിന് വിശപ്പിന്റെ സത്യം മാത്രമല്ലേ അറിയൂ..!
എപ്പോ തുറക്കും ? അവൾ ആരെയൊക്കെയോ പഴിക്കുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ മാറ്റാനുള്ള ശ്രമം തുടർന്നു കൊണ്ടിരുന്നു. കീറിയ അവളുടെ സാരി തലപ്പിൽ കുഞ്ഞു മുറുകെ പിടിച്ചിരുന്നു.

താൻ തന്നെ വലിച്ചു തീർത്ത കുറ്റികളിൽ ഒരു പുകയ്ക്കായ് അയാൾ പിന്നെയും പരതികൊണ്ടിരുന്നു. മണത്തു മണത്തു അവിടെ അലഞ്ഞ തെരുവ് പട്ടിയെ തൊഴിച്ചു കൊണ്ട് അയാൾ ദേഷ്യം തീർത്തു. “തെണ്ടികൾ! ഇവനെയൊക്കെ കൊല്ലണം! കല്ലെറിഞ്ഞു കൊല്ലണം , തൊഴിച്ചു കൊല്ലണം ” പുക അവശേഷിക്കാത്ത കുറ്റികൾ അയാൾ വലിച്ചെറിഞ്ഞു, പിന്നെ കറകേറിയ പല്ലുകൾ കാട്ടി ചിരിച്ചു!

അപ്പുറത്തു അലങ്കരിച്ച കൂടാരങ്ങളിൽ ഉച്ചയൂണിന്റെ തിരക്ക്; അതിന്റെ പിന്നിലെ എച്ചിൽ കൂമ്പാരങ്ങളിലും!
മസ്തിഷ്കത്തിൽ തുളച്ചു കയറുന്ന ആഹാരത്തിന്റെ ഗന്ധം! ആ ഗന്ധം വിശക്കുന്നവന് ചെകുത്താനാകുന്നു! തറയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു അയാൾ പിന്നെയും പുലമ്പി കൊണ്ടിരുന്നു! “നശിക്കണം ഒക്കെ നശിക്കണം! പുകയ്‌ക്കാൻ ബീഡിയും വിശപ്പിനു ചോറും ഇല്ലാത്ത ഇവിടെ ഒക്കെ നശിക്കണം!”

കമ്പിജാലകം തുറന്നു!
വരി മറന്നു അവരെല്ലാം തള്ളി…
“ഒരുത്തനും ബഹളം വെക്കരുത് , വരി തെറ്റിച്ചാൽ ഒരുത്തനുമില്ല ഇന്ന് ചോറ്!” സെക്യൂരിറ്റി ഗാർഡ് പ്രഖ്യാപിച്ചു.
കറയുള്ള പല്ലു കാട്ടി അയാൾ ചിരിച്ചു!

വെയിലിൽ ആ വരി ചെറുതായി…പിന്നെ വരി ഇല്ലാതായി!
അയാൾ ആഹാരം മാറോടു ചേർത്തു പിടിച്ചു; വിയർപ്പിന്റെ ഫലം!

കഞ്ഞി വെള്ളത്തിന്റെ നനവിൽ കുഞ്ഞിന്റെ ചുണ്ട് ആശ്വസിച്ചു…മൈനപെണ്ണിന്റെ മുഖം തെളിഞ്ഞു!

എച്ചിൽ കൂനയിൽ നിന്ന് തന്റെ പങ്കു തട്ടിയെടുത്ത പൂച്ചക്ക് നേരെ വല്ലാത്ത കുരയോടെ പട്ടി പാഞ്ഞു! പിന്നീട് അപ്പുറത്തുനിന്ന് പൂച്ചയുടെ നീണ്ട നിലവിളി തുടരെ കേട്ടു! “ഇവറ്റയൊക്കെ തല്ലി കൊല്ലണം , എറിഞ്ഞു കൊല്ലണം , തൊഴിച്ചു കൊല്ലണം !” അയാൾ തറയിൽ ആഞ്ഞു ചവിട്ടി!

വഴുതി വീണ ആഹാരപാത്രത്തിൽ നിന്ന് ചിതറിയൊഴുകിയ കഞ്ഞി വറ്റുകളിലേക്കു തലയിൽ കൈയും വച്ച് മൈനപെണ്ണു നോക്കിയിരുന്നു! കളയാത്ത ബാക്കിയും “പൊടിയാകാത്ത” കുറച്ചും എടുത്തു അവൾ നടന്നു. അയാളെവിടെ? അവൾ കാത്തില്ല!
പൂച്ചയെ കരയിച്ച പട്ടിയെ ചവിട്ടാൻ കാത്തു അയാൾ എച്ചിൽ കൂനയുടെ അടുത്ത് ഊഴവും കാത്തു നിന്നു!!

കറുമ്പിയുടെ ഉച്ചത്തിലുള്ള കരച്ചിലും കേട്ടാണ് മൈനപെണ്ണു എത്തിയത്! കീറപ്പായയുടെ അടുത്തു കാറി വിളിക്കുന്ന കറുമ്പി! ഊഴവും കാത്തു ഇനിയുമുണ്ട് പായ ജന്മങ്ങൾ.. നിലവിളികൾ നേർത്തു. നാളെ മുതൽ കറുമ്പിക്കും വരിയിലിരിക്കാം!

പുറത്താക്കപ്പെട്ട അന്തേവാസികളായി അവർ രാത്രിയിൽ പുനർജനിച്ചു. മൈനപെണ്ണ് പിന്നെയും ഒട്ടിയ വയറുമായി ഒരുങ്ങി നിന്നു, ഊഴവും കാത്ത്‌!


Photo: Google Free License 

Disclaimer: “പുകവലി ആരോഗ്യത്തിനു ഹാനികരമാണ്” (Smoking is injurious to health). In the fiction, it is only used otherwise to depict the character’s thought and eccentric mind!

Reminder!: ഊഴവും കാത്തു പലരും നമുക്ക് ചുറ്റിലും ഉണ്ട്. അവരെ തിരിച്ചറിയാനും, അവരുടെ കാത്തിരിപ്പിനുള്ള ഉത്തരം അറിയാനും നമുക്ക് കഴിയട്ടെ! അതിനുള്ള ഊഴവും നോക്കിയിരിക്കാം നമുക്കും ; നന്മയുടെ ഇത്തിരി വെട്ടവുമായി!


Advertisements

Published by

skd

https://skdwriting.wordpress.com https://www.instagram.com/skdwriting/ skdwriting@gmail.com

13 thoughts on “ഊഴം!”

    1. Done. However, google translate may struggle to translate some of my posts in my mother-tongue 😉
     If you have any doubts or request, please let me know. May be I can create a translated version in such cases! :))

     Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s