തെളിയാത്ത വാക്കുകൾ,
തെളിയാത്ത ചിത്രങ്ങൾ…
എന്തെന്നും ഏതെന്നും ചോദിച്ചതില്ല നീ!
പിന്നെയും വരകളും കുറികളും,
എന്തെന്നും ഏതെന്നും പറഞ്ഞതില്ല ഞാൻ!
മൗനമാം താളങ്ങൾ,
മൗനമാം രാഗങ്ങൾ…
എന്തെന്നും ഏതെന്നും ചോദിച്ചതില്ല നീ!
പിന്നെയും ശ്രുതിലയങ്ങൾ,
എന്തെന്നും ഏതെന്നും പാടിയതില്ല ഞാൻ!
എന്റെ വാക്കുകൾ, വരകളും,
എന്റെ താളം, രാഗവും,
അറിയുവാൻ നീ മാത്രം!
നിൻ മൃദുകരങ്ങളിൽ
എൻ വിരൽത്തുമ്പുകൾ
എന്തോ തെളിയാതെ കുറിക്കുമ്പോൾ…
കുളിരുള്ളൊരീ രാവിൽ,
അഴകാർന്നോരീ നിലാവിൽ,
തെളിഞ്ഞു നിറഭേദങ്ങളിലൊന്നു മാത്രം….
“നീ എന്റെ സൗഭാഗ്യം….!!”
Pic: Taken during Karthika(festival of lights) at home. Canon EOS 600D,75-300mm
സൗഭാഗ്യം സൂപ്പർ
LikeLiked by 1 person
സന്തോഷം….. Thanks…
LikeLiked by 1 person
Romantic!
LikeLiked by 1 person
True, it was a birthday gift😇😉
LikeLiked by 1 person