ഒറ്റപ്പെട്ട സീറ്റുകൾ…

Soft Industry Train Seemed Railroad Tracks Gleise

പാളങ്ങൾ പലതു മാറി യാത്ര തുടരുകയാണ്…ലക്‌ഷ്യം തേടിയുള്ള യാത്രയാത്രെ!
കണ്ണുകൾ നിറഞ്ഞോ? അതോ കുറച്ചു നേരമായി അത് നനഞ്ഞു തന്നെയോ? ഞാൻ ഒറ്റക്കാണ്…!പൊട്ടിച്ചിരികളും തമാശകളും അപ്പുറത്തേതോ സീറ്റുകളിൽ കേൾക്കാം…! നഷ്ടം എന്ന് തോന്നുന്നത് എന്തോ മുമ്പ് നേടിയിരുന്നു എന്നുള്ളത് കൊണ്ടല്ലേ…?! അതെ! അങ്ങനെ വിചാരിച്ചാൽ ചിലപ്പോൾ മനസ്സിന്റെ നീറ്റലിനെ നിയന്ത്രിക്കാം!

പുറം കാഴ്ചകളിൽ കണ്ണും നട്ട്, അകം കാഴ്ചകളിൽ അലയുകയായിരുന്നു ഞാൻ! പിന്നെയും യാത്രകൾ! പാളങ്ങളിൽ നിന്ന്പാളങ്ങളിലേക്ക്…ചിലപ്പോഴൊക്കെ കണ്ണുകൾ……!

മുഖത്തേക്ക് ആശ്വാസമായി പൈപ്പിൽ നിന്ന് വെള്ളം തളിക്കുമ്പോൾ കണ്ണാടിയിൽ കണ്ടത് എന്നെ തന്നെ?! കുഴിഞ്ഞ കണ്ണുകളും, നീണ്ടു വളർന്ന താടിരോമങ്ങളും….കുറെയേറെ മാറിയിരിക്കുന്നു; ഞാനും, പിന്നെ അകവും പുറവും! യാത്രകളിൽ മാറ്റം സഹജം!!

പലതവണ മരിക്കുന്ന മനുഷ്യർ. കൊഴിഞ്ഞു പോയ ഇലകൾക്കെന്നും എന്നോട് പ്രണയമായിരുന്നു; ഇന്ന്?! ഇവിടെ ഈ ഒറ്റപ്പെട്ട സീറ്റിൽ, ഈ പാളങ്ങൾ തോറും ഈ തീവണ്ടിയിൽ…ഏകാന്തത മരണമാവും എന്ന് വീരവാദം മുഴക്കി, സത്യമായി സ്ഥാപിച്ച എന്റെ അഹങ്കാരം, എന്നോട് തന്നെയുള്ള സഹതാപമായി പരിണമിച്ചിരിക്കുന്നു!

ഉച്ചവെയിലേറ്റ് നീറി വിണ്ട പാടങ്ങളും, പിന്നെ വെള്ളം തേടിയലയുന്ന പറവകളും, വീണ്ടും വീണ്ടും ഉള്ളിലേക്ക് കടന്നു കയറുമ്പോൾ, ഞാനറിയുന്നു, ദുഃഖം എന്റേത് മാത്രമല്ല! ഇത് സമ്മിശ്രവികാരത്തിന്റെ ലോകം! വിശ്രമം മാറ്റി വച്ച് ഭൂമി പിന്നെയും തിരിയുന്നു…എല്ലാം നല്ലതിന് വേണ്ടി മാത്രം!

വരപ്രസാദം പോലെ മഴ മേഘങ്ങൾ എങ്ങു നിന്നോ വന്നിരിക്കുന്നു! ഉള്ളു തുറന്നു കിളികൾ പാടുമോൾ, കുളിരിന്റെ കിനാക്കൾ പരിമളം വിതറിയ, ഇളംകാറ്റ് വന്നെത്തുകയാണ്….! വിശ്രമം മാറ്റി വച്ച് ഭൂമി പിന്നെയും തിരിയുന്നു…എല്ലാം നല്ലതിന് വേണ്ടി മാത്രം!

ഇരുണ്ട ഗുഹയിലേക്ക് പാഞ്ഞു കയറി, അപ്പുറത്തെ വെളിച്ചത്തിലേക്ക് വെമ്പി കിതക്കുന്ന ട്രെയിനിൽ നേർത്തില്ലാതായ ആർത്തനാദമായ് ഞാൻ ആ ഇരുണ്ട ഗുഹയിലെവിടെയോ തങ്ങി…

ഒറ്റപ്പെട്ട സീറ്റുകൾ പിന്നെയും ബാക്കിയാക്കി ട്രെയിൻ യാത്ര തുടർന്നു…പാളങ്ങളിൽ നിന്ന് പാളങ്ങളിലേക്ക്….ഒരേ ലക്ഷ്യത്തിലേക്ക്..!


pic: google free licensed.

originally written on 06-07-1999,12.30pm. Modified a bit


 

Advertisements

Published by

skd

https://skdwriting.wordpress.com https://www.instagram.com/skdwriting/ skdwriting@gmail.com

8 thoughts on “ഒറ്റപ്പെട്ട സീറ്റുകൾ…”

  1. നന്നായിട്ടുണ്ട് സുഹൃത്തേ താങ്കളുടെ ഭാവന. ഒറ്റപ്പെട്ട സീറ്റുകൾ കലക്കി! താങ്കളുടെ സങ്കൽപ്പങ്ങളും ബിംബങ്ങളുമൊക്കെ നിലവാരമുള്ളതാണ്, മനോഹരവുമാണ് …

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s