കോമരം

dark-sky

വിണ്ടുകീറിയ പാടത്തിനു നടുവിലൂടെ കൊറ്റി നീളമേറിയ കാലുമെടുത്തു വച്ച് മെല്ലെ നീങ്ങുന്നു. വരണ്ട ചാലുകൾ പ്രതീക്ഷയറ്റു നീണ്ടു കിടക്കുന്നു. മുകളിൽ സൂര്യൻ;കർമ്മകാണ്ഡത്തിൽ നിന്ന് വ്യതിചലിക്കാനാവാതെ നിസ്സംഗനായി അഗ്നിയും ചൊരിഞ്ഞു അങ്ങനെ…! മൂകമായി ആകാശവും നിഗൂഢമാകുമ്പോൾ അന്തരീക്ഷം പൂർണമാകുന്നു.
പാടത്തിന്റെ അങ്ങേയറ്റത്ത് കോമരം വരവായി; ചിലമ്പിന്റെയും വളകിലുക്കത്തിന്റെയും ആൾവിളികളുടെയും കോമരം! ചുവന്ന പട്ടുടുത്തു പ്രവചനമണ്ഡലത്തിലേക്കാണ് യാത്ര. അപ്രസക്തപ്രവചനം ദുഖതീരത്തിൽ പ്രസക്ത സാന്ത്വനമായി തീരുമ്പോൾ കോമരം കേമമാകുന്നു. ചിറകൊടിഞ്ഞ സ്വപ്നങ്ങൾക്ക് പുതുജീവനേകുന്ന പ്രവചനപ്രവാഹമായി കോമരം കെങ്കേമമാകുന്നു!
‘ഏതോ’ ഊർജത്തിന്റെ ഊറ്റത്തിൽ നാണുകോമരം ഉറഞ്ഞു തുള്ളുകയാണ്. കോമരത്തിന്റെ കാലുകൾ പാടത്തെ വരണ്ടുറഞ്ഞ മൺകട്ടകൾ ഉടച്ചു തകർക്കുകയാണ്. ഉദ്വേഹത്തോടെ ഗ്രാമഛേദം ചുറ്റുമുണ്ട്.

“ഇന്നെങ്കിലും ഒരു തീരുമാനമാവുമോ ആവോ?”
“ഒക്കെ ഒന്ന് ശരിയായെങ്കിൽ….”
“ഈശ്വരാ, പിള്ളക്ക് ശക്തി നൽകണേ….”
“പാവം, മോള് മരിച്ചു നാള് നാലായില്ല, നാട്ടുകാർക്ക് വേണ്ടി പിള്ള വന്നല്ലോ…”
“ഇതൊക്കെ വിശ്വസിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ…ഇയാള് പറയും, ഉടനെ നടക്കും! നാടിന്റെ ഒരു ഗതി!”

സമന്വയിക്കാത്ത അഭിപ്രായങ്ങൾ കൂട്ടത്തിൽ കൂട്ടമായി ചിതറിത്തെറിച്ചുകൊണ്ടേയിരുന്നു. ഉള്ളിലെ ഊർജം അണുവിട കുറയാതെ, മറിച്ചു, കൂടി കൊണ്ടേയിരുന്നപ്പോൾ, കോമരം ആർത്തു തുള്ളികൊണ്ടേയിരുന്നു. നീണ്ട മുടിയിഴകൾ പാറിപറക്കുമ്പോഴും തലയിലെ ചുവന്ന കെട്ടുതുണി ഭദ്രമായിരുന്നു. മുഖം കടുത്തു, വിയർപ്പു നിറയുമ്പോൾ, കോമരം രൗദ്രതയിലേക്കു കടന്നിരുന്നു. കോമരം പാടത്തേക്കു ആഞ്ഞാഞ്ഞു വെട്ടി!

“ഇന്ന് ഉറഞ്ഞു തുള്ളുന്നുണ്ടല്ലോ…”
“ഒക്കെ ഈശ്വരകൃപ, അല്ലാതെന്താ…”
“ഇന്നെന്തായാലും വെളിച്ചപ്പാടുണ്ടാവും…”
“ഒരു മഴയുടെ അംശമേലും മതിയായിരുന്നു…ജീവിക്കണ്ടേ!”
“പിന്നേ വെളിച്ചപ്പാടല്ലേ മഴയുടെ മൊത്തവ്യാപാരി….നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ….വെറുതെയീ പൊള്ളുന്ന വെയിലത്ത്….”
“നീ പോടാ, നീ വെയിലത്തൂന്ന് പൊയ്ക്കോ….വിശ്വാസമില്ല്ലാത്ത ജന്തുക്കൾ….!”
“ഈ കാലത്തും ഇതൊക്കെ വിശ്വസിക്കാൻ കൊറേ….ഞാൻ പോണൂ….”
“ഓരോന്നിനും ഓരോ ശക്തിയുണ്ട്….”
പിന്നെയും കൂട്ടമായും കൂട്ടം തെറ്റിയും പറച്ചിലുകൾ തെറ്റിത്തെറിച്ചു.
കോമരത്തിന്റെ രൗദ്രം കൂടി വന്നു….അയാൾ സ്വന്തം നെറ്റി വാളിലേക്ക് ആഞ്ഞാഞ്ഞു ഇടിച്ചു. അന്തരീക്ഷം പിന്നെയും ചുവന്നു, കടുത്തു! അന്നുവരെ കാണാത്ത കോമരവേഷം കണ്ടു ആൾക്കാർ അമ്പരന്നു.
“ഇന്നെന്താ, ഇങ്ങനെ….!”
“ആ മോൾ പോയ വിഷമമില്ലാതെ വരോ? അതും കൂടി തുള്ളിതീർക്കയാവും!”

പെട്ടെന്ന് കോമരം, വാൾ ആൾക്കൂട്ടത്തിലേക്കു ആഞ്ഞു വീശി; വല്ലാത്ത അലർച്ചയോടെ!!ആൾക്കാർ ചിതറി!

“ഇവിടെ ഇന്ന് മഴപെയ്യും, രക്തമഴ…”
ആൾകാർ ഞെട്ടിത്തരിച്ചു.
“ദുഷ്ടനിഗ്രഹം അതാണ് പരിഹാരം ! ഞാൻ വന്നിരിക്കുന്നു അതിനായി. അതോടെ മഴപെയ്യും, ഇവിടെ പച്ചപ്പ്‌ തെളിയും, എല്ലാവർക്കും ചിരിക്കാം……സന്തോഷിക്കാം…”
ഉഗ്രഗർജ്ജനത്തോടെ നാണുകൊമാരം ആൾക്കൂട്ടത്തിലേക്കു ചാടി. ആരുടെയോ കഴുത്തിൽ ആഞ്ഞു വെട്ടി! ചിതറി നിലവിളിച്ചു ആൾക്കൂട്ടം ഓടിയൊഴിയുമ്പോഴും കോമരം വെട്ടികൊണ്ടിരുന്നു…..
ആകാശത്തേക്ക് നോക്കി അയാൾ വിളിച്ചു കൂവി…

“ഇനി നിങ്ങളുടെ സ്വപ്‌നങ്ങൾ നടക്കും, ഇവിടെ പച്ചപ്പ്‌ വിരിയും…..”
ആകാശത്തു ഇരുണ്ടുകൂടിയ കാർമേഘങ്ങൾ കാണാൻ കാത്തു നില്കാതെ ഗ്രാമഛേദം മറഞ്ഞു.
കോമരം കെങ്കേമായി.
കോമരം ശാന്തമായിരിക്കുന്നു!


pic: google free licensed.

Advertisements

Published by

skd

https://skdwriting.wordpress.com https://www.instagram.com/skdwriting/ skdwriting@gmail.com

6 thoughts on “കോമരം”

 1. കോമരം കലക്കി ചങ്ങാതീ, അപൂർണ്ണതയിൽ മാത്രമേ എനിക്ക് എതിരഭിപ്രായമുള്ളൂ… കോമരത്തിന്റെ മകളെ പാടമായി സങ്കൽപ്പിച്ചാൽ ദുഷ്ടനിഗ്രഹം വ്യക്തമാകുമായിരുന്നു. അതോ സ്ത്രീയെ പ്രകൃതി എന്ന സങ്കൽപ്പത്തിലാണോ? എന്തായാലും ശക്തമായ, ഒപ്പം കഥയ്ക്ക് ചേരുന്ന ഭാഷ. ഗംഭീരം…

  Liked by 1 person

  1. Randu vassangal und. Onnu prakruthiyudeyum manushyanteyum vadamvvali… Mattonnu makale illathaakkiyavane thachha achan… Oru saadaarana achanum achante vikaaravum. Thanks for reading and commenting…. Santhosham….

   Liked by 1 person

   1. വായിച്ചു സുഖിച്ചു, പിന്നീട് താങ്കളുടെ മറുപടിയിലൂടെയുള്ള അംഗീകാരവും. എല്ലാ അർത്ഥത്തിലും സന്തോഷം കൂടുതൽ കിട്ടുന്നത് ഞാനാകുന്ന വായനക്കാരന് തന്നെയാണ് …

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s