“നിന്റെ കൂട്ടുകെട്ടാണ് നിന്നെ ഇങ്ങനെയൊക്കെ ആക്കിയെടുത്ത്, നിന്നെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്….ആ തെരുവിലെ തെണ്ടിപ്പിള്ളേരുടെ കൂടെ നടക്കുന്നകാലത്തോളം നീ നന്നാവില്ല….”
അന്ന് യാത്ര പറഞ്ഞിറങ്ങിയതാണ്. തെരുവിലേക്കല്ല. ദൂരേക്ക്.
അച്ഛനെയും അമ്മയെയും തോൽപ്പിക്കാനാവില്ലായിരുന്നു. ഇവിടെ ഈ ദൂരേക്ക് വന്നത് ആ തെരുവിനെ എന്നിൽ നിന്ന് അകറ്റാനായിരുന്നു.
ഇന്ന് ഞാൻ നന്നായിരിക്കുന്നു. സൗകര്യങ്ങളുടെ ഇടയിൽ നന്മ ആസ്വദിക്കുന്നു. അച്ഛനും അമ്മയും സന്തോഷമായിരുന്നു. പക്ഷെ, ഇതിനിടയിൽ ജീവിതം …?
അവിടെ തെരുവിൽ ഒരു കൊച്ചു കടമുറി വാടകക്ക് എടുത്തു. അവിടെ തെണ്ടിപ്പിള്ളേർക്കു ഇന്ന് ഒരു കൊച്ചു പീടികയുണ്ട്. അവരും കുറച്ചു നന്മ ആസ്വദിക്കുന്നു…ഒപ്പം ഒരുപാട് സ്നേഹവും!
ദൂരെ ഇവിടെ ഞാനും!
pic: google freelicensed.
true… we feel we are progressing in this technically advanced world..or that’s what people say… but many a time i have asked this myself.. ‘ why..why all these..??”
LikeLiked by 1 person
agree Akhila. Many of us are in perception driven world without the touch or at least feel of reality. But I feel positive, everyone will go through the cycle of reality for sure. When one can keep things as is, his/her world will start changing!
LikeLiked by 1 person
Yeah..that’s a bit philosophical..😉
LikeLiked by 1 person
😉
LikeLike