വാനത്തെ വെൺപൂക്കളേ നിങ്ങൾ
വാടി മങ്ങുന്നുവോ, മായുന്നുവോ?
ദുഖത്തിൻ തൂവലായ്പേറുന്നു,
നിങ്ങളാ ഗഗനസൗന്ദര്യം!
ഉഗ്രനാമർക്കന്റെ തേജസ്സാലണയുന്ന
നേരത്തുമോർക്കുന്നു, നിങ്ങളെ;
നിങ്ങളിൽ ഒരുവനാം ഞാൻ!
പ്രഭാത ചാതുര്യമാസ്വദിക്കാൻ…ഹാ!
ഓടിയകലുന്നതെത്ര വേഗം!
ദിനത്തിൻ ദീനവും പേറി ഞാനലയുന്നു,
നിങ്ങളിൽ ഒരുവനെ കാണുവാനായി…!
മാനസത്തേരിൽ ഞാനൊടുന്നു വേഗത്തിൽ,
മാധുര്യമുള്ളൊരു സ്നേഹത്തിനായി…
നല്കുവാനുള്ളോർ ഓടിമറയുമ്പോൾ,
നേടുവാനുള്ളോരോ, വാടിക്കൊഴിയുന്നു …
നിങ്ങളാം വിൺകലകളിൽകാണുന്നു,
ഞാനെൻ ജീവിതാന്ത്യത്തിൻ സുസ്മിതങ്ങൾ..!
സ്വപ്നത്തിൻ ചിറകുകൾ തകർന്നൊരു,
പക്ഷിക്ക് നൽകുമോ നിങ്ങളാ സുസ്മിതങ്ങൾ..?!
അകലെയെങ്കിലും നിങ്ങളീ
അമ്മതൻ തേങ്ങൽ അറിയുന്നില്ല്ലയോ….
Written on 31/10/1992
അമ്മ എന്ന രണ്ടക്ഷരമേ ഉള്ളുവെങ്കിലും ലോകത്തിലെ ഏറ്റവും
ആഴമുള്ള അർത്ഥമുള്ള വാക്ക് ആണ് അവ….. മനോഹരമായി എഴുതി…….👌👌👌👌
LikeLike
വായിച്ചതിനും, വളരെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം….
പ്രവ്യ പറഞ്ഞത് വളരെ ശരിയാണ്….എല്ലാം ആ വാക്കിന്റെ ആഴങ്ങളിൽ നിന്നാണ്….🙏😇
LikeLiked by 1 person
Reblogged this on Nelson MCBS.
LikeLiked by 1 person
നന്ദി നെൽസൺ….👍🙏
LikeLike
Very nice
Able to read and understand to an extent
Thanks. 👍👌👏👏
LikeLiked by 1 person
Happy for that! It tries to show mother’s perspective! 🙏
LikeLike