നമുക്ക് വേണം പുതുമ;
പഴയതെന്തിന് വീണ്ടും?
കാണാത്തത് കണ്ടാൽ പുതുമ;
കണ്ടതെന്തിന് വീണ്ടും?
പുതുമ കൂടിക്കൂടി, വേണം പഴമ!
ഓർമകളിൽ ഓടണം;
ഒന്ന് നിശ്വസിക്കണം;
“അന്നൊക്കെ”….!
എങ്കിലും, നമുക്ക്
വേണം പുതുമ;
പഴയതെന്തിന് വീണ്ടും?
കാണാത്തത് കണ്ടാൽ പുതുമ;
പഴയത് പുതിയവർ കണ്ടാലും പുതുമ!
പുതിയവർ പഴയ പുതുമ അറിയട്ടെ;
പഴയവർ പുതിയ പുതുമയും;
പഴമയും പുതുമയും
ഉള്ളില്‍ത്തട്ടി, ഏവരും
തിരിച്ചറിയട്ടെ; വേറിട്ടൊരറിവ്!
==ശുഭം==
Nice composition!
LikeLiked by 1 person
Thanks a lot Indira!
LikeLiked by 1 person
Beautiful 😊💖
LikeLiked by 1 person
Happy that you liked it…Thanks Krishna!
LikeLiked by 1 person