കാണുന്നത്!

ഇരുളും വെളിച്ചവും;
ഒന്നു തുടങ്ങു, മവിടെ, ഒന്നൊടുങ്ങും!
എങ്കിലും അവര്‍ എന്നും ചേര്‍ന്നിരുന്നു!

വെളിച്ചം ഇരുളിനോട്:
“എന്നെ നീ കാണുന്നില്ലേ?!”
ഇരുളുടന്‍ പറഞ്ഞു:
നിന്നിലെയെല്ലാം കാണുന്നു ഞാന്‍,
നിന്നെ മാത്രമായ് കാണുന്നേയില്ല!

ഇരുള്‍ തിരിച്ചു ചോദിച്ചു? :
“വെളിച്ചമേ, നിനക്കെന്നെ കാണാന്‍ പറ്റുന്നുണ്ടോ?”
വെളിച്ചം പയ്യെ പറഞ്ഞു:
“നിന്നിലെ ഒന്നും കാണുന്നേയില്ല;
നിന്നെ മാത്രം കാണുന്നു ഞാന്‍!”

ഇരുളും വെളിച്ചവും;
ഒന്നു നമ്മെ അനന്തമാക്കവേ,
ഒന്നു നമ്മെ വരകള്‍ക്കുള്ളിലും!
രണ്ടിലും ലയിക്കുക,
ജീവിതവും അതിനപ്പുറവും!

ഇരുളും വെളിച്ചവും;
അവര്‍ എന്നും ചേര്‍ന്നിരുന്നു!
മിഴി ചിമ്മും വഴികളില്‍!


English Version : https://skdwriting.wordpress.com/2023/02/21/the-seen/

Photo Courtesy: https://unsplash.com/photos/iDF0FXUxGhE?utm_source=unsplash&utm_medium=referral&utm_content=creditShareLink

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s