Tag Archives: അന്വേഷണം

അന്വേഷണം.

അന്യോന്യം അറിഞ്ഞു, അന്യോന്യം പിരിഞ്ഞു. അവളുടെ ചിരിയോട് അവൻ്റെ മൗനം ചോദിച്ചു “നീ എന്നെ അറിഞ്ഞു അല്ലേ?”


അപ്പോഴും  മായാത്ത ആ ചിരിയോട്, അവൻ്റെ മൗനം പറഞ്ഞു

” നിൻ്റെ അന്വേഷണം ഇന്ന് തീരുന്നു.”


വഴികൾ രണ്ടെന്ന ഭാവത്തിൽ ചിരിയും മൗനവും പിരിയുമ്പോൾ,
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല.”  കോടതി വരാന്തയിൽ  കേട്ട  ആ വാചകം അയാളുടെ മൗനത്തോട് ചോദിച്ചു.

“എവിടേ തെളിവുകൾ?”


അയാളുടെ മൗനം പറഞ്ഞു
“എൻ്റെ അന്വേഷണം ഇവിടെ തുടങ്ങുന്നു!”


**********