Tag Archives: അമ്മ

ഞാനും അമ്മയും.

puthappu

വാനത്തെ വെൺപൂക്കളേ നിങ്ങൾ
വാടി മങ്ങുന്നുവോ, മായുന്നുവോ?
ദുഖത്തിൻ തൂവലായ്‌പേറുന്നു,
നിങ്ങളാ ഗഗനസൗന്ദര്യം!
ഉഗ്രനാമർക്കന്റെ തേജസ്സാലണയുന്ന
നേരത്തുമോർക്കുന്നു, നിങ്ങളെ;
നിങ്ങളിൽ ഒരുവനാം ഞാൻ!

പ്രഭാത ചാതുര്യമാസ്വദിക്കാൻ…ഹാ!
ഓടിയകലുന്നതെത്ര വേഗം!
ദിനത്തിൻ ദീനവും പേറി ഞാനലയുന്നു,
നിങ്ങളിൽ ഒരുവനെ കാണുവാനായി…!
മാനസത്തേരിൽ ഞാനൊടുന്നു വേഗത്തിൽ,
മാധുര്യമുള്ളൊരു സ്നേഹത്തിനായി…

നല്കുവാനുള്ളോർ ഓടിമറയുമ്പോൾ,
നേടുവാനുള്ളോരോ, വാടിക്കൊഴിയുന്നു …
നിങ്ങളാം വിൺകലകളിൽകാണുന്നു,
ഞാനെൻ ജീവിതാന്ത്യത്തിൻ സുസ്മിതങ്ങൾ..!
സ്വപ്നത്തിൻ ചിറകുകൾ തകർന്നൊരു,
പക്ഷിക്ക് നൽകുമോ നിങ്ങളാ സുസ്മിതങ്ങൾ..?!
അകലെയെങ്കിലും നിങ്ങളീ
അമ്മതൻ തേങ്ങൽ അറിയുന്നില്ല്ലയോ….


Written on 31/10/1992


 

 

 

അമ്മ.

mom

പെട്ടെന്ന് എന്താണ് സംഭവിച്ചത്?
കണ്ണൂതുറന്നു ഞാൻ, തീക്ഷ്ണമാം
വെളിച്ചധൂളികൾ, കണ്ണിലൂടെ
ഉള്ളിലേക്കെല്ലാം, പൊള്ളലായ്
ഓടവേ…കരഞ്ഞുപോയ്, ഞാൻ
ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു പോയ്….!
ഹോ…എന്തോ ഒരു സുഖം!
കണ്ണടച്ച് ഞാൻ, മൃദുവായ്‌
എൻ നെറ്റിയിൽ, എൻ കവിളിലും
പിന്നെയെൻ നെഞ്ചിലും, സുഖമായ്‌
ഏതോ സാന്ത്വനം തലോടവേ….
വറ്റിയൊരെൻ നാവിലേക്കിറ്റുന്നു
മാധുര്യമാർന്ന സ്നേഹാമൃതം…!
ഹോ…ജന്മസാഫല്യം ഇപ്പൊ ഇവിടെ!
കണ്ണ് തുറന്നു; കണ്ടു കാഴ്ച്ചകൾ;
അറിഞ്ഞു വേഴ്ചകൾ; ഉള്ളിൽ കാറ്റും കോളും!
ചവിട്ടിത്തെറിപ്പിച്ച വസ്തു അനങ്ങുന്നു;
അതെന്നിലേക്കു മെല്ലെയടുക്കുന്നു;
എന്റെ ചങ്ങല നോക്കാതെ,
എന്റെ ചുണ്ടിലേക്കു വീണ്ടും
ഒരിറ്റു വറ്റിന്റെ കഞ്ഞിപ്പാത്രവുമായി!
ഞാൻ വളർന്നു…വളരുന്നു…ഏറെ ഏറെ!
എന്റെ ചങ്ങലകൾക്കു കുരുക്കേറുന്നു;
എന്റെ ചങ്ങലകൾക്കു കനമേറുന്നു;
അതൊന്നും കാണാതെ പിന്നെയും;
കനിവിന്റെ വഴിചൂട്ടുമായി അവർ!
ഉറക്കം കൂടിപ്പോയോ?
ചായയുമായി അമ്മ അടുത്തിരിക്കുന്നു!
“രാത്രി കുട്ട്യേ ഒരൽപം നേരത്തെ വരരുതോ നിനക്ക്?
അമ്മക്ക് വയസ്സൊത്തിരി ആയിരിക്കുണൂട്ടോ”


pic : google free licensed