അയാൾ അല്പനേരം കൂടി ആ പൂവിൽ തന്നെ നോക്കിയിരുന്നു…
* * * *
“പപ്പാ, പപ്പാ ദേണ്ടേ…..” രഘു ഞെട്ടിത്തിരിഞ്ഞു. മകന്! പട്ടിക്കുഞ്ഞിനൊപ്പം ഓടിക്കളിക്കുന്ന തന്റെ മകൻ! തലോടലിലെ വാല്‍സല്യം ശരിക്കറിഞ്ഞു വളരുന്ന കുട്ടി!
മീര ചായയുമായി വന്നു; ചൂടുള്ള നല്ല ചായ. ഒക്കത്തിരുന്ന കുഞ്ഞിനെ മടിയിലിരുത്തി അവൾ പുല്‍ത്തകിടിയില്‍ ഇരുന്നു.
ഇന്നലത്തെ പിണക്കം , അതിപ്പോഴും..അയാൾ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി; അവളും അയാളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ കണ്ണുകള്‍ എന്തെല്ലാമോ പറഞ്ഞ്, മെല്ലെ നനയാന്‍ തുടങ്ങുബ്ബോഴേക്കും മോൻ ഓടി തളര്‍ന്ന് വന്നടുത്തു വീണു.
“പപ്പാ, ഈ കൈശറു പങ്കര കടിയനാ…നമച്ചിവനെ കെറ്റിയിടാമേ…”
നിർത്തുകളില്ലാതെ അവൻ പലതും പറഞ്ഞു കൊണ്ടിരുന്നു. രഘു അവനെ തന്നോടടുപ്പിച്ചു.
“മീരേ, നമ്മളെന്തിനാ പിണങ്ങിയത്?”
“എന്താ രഘുവേട്ടാ നമ്മള് പിണങ്ങിയോ, എപ്പൊ?”
അവരുടെ സ്നേഹം പുഞ്ചിരിയായി…
* * * *
കാറിന്റെ ഹോൺ ശബ്ദം കേട്ട് രഘു തിരിഞ്ഞു നോക്കി, പാർക്കിന്റെ അങ്ങേത്തലക്കല്‍ അതാ പ്രകാശ്. രഘു മെല്ലെ എഴുന്നേറ്റ് പ്രകാശിന്റെ അടുത്തേക്ക് നടന്നു.
“ഏകാന്തപഥികൻ കാറിലേക്ക് കയറിയാട്ടെ…” ഡോർ തുറന്ന് ചിരിച്ചുകൊണ്ടു പ്രകാശ് പറഞ്ഞു.
കാർ ആ പാർക്ക് വിട്ടകലുബ്ബോഴും ആ പൂവ് ഏകാന്തതയില്‍ തലയാട്ടിക്കൊണ്ടിരുന്നു.