Tag Archives: ചങ്ങാതി

മുന്നേ പോയ ചങ്ങാതി.

അവനു എന്നെയോ, എന്നെ അവനോ അറിയാൻ ആവുന്നതിനും മുമ്പേ, അവൻ മുന്നേ നടന്നു!

ഒരിക്കൽ കൂടി അവനൊപ്പം ചതുരംഗം കളിച്ചു തോൽക്കാൻ മോഹമുണ്ടെങ്കിലും, സത്യം തിരിച്ചറിഞ്ഞു ഞാൻ പിമ്പേ യാത്ര തുടരുന്നു.

തർക്കങ്ങളും വിയോജിപ്പുകളും ആവണം അവനോടു അടുക്കാൻ കാരണമായതെങ്കിലും, പലപ്പോഴും ഞാൻ അകലെയാണെന്നു ഞാൻ തിരിച്ചറിഞ്ഞു; അവന്റെ ചിന്തകളും വ്യാപാരങ്ങളും മറ്റേതോ തലത്തിലായിരുന്നു!

ശരികളുടെയും തെറ്റുകളുടെയും ഇടയിലൂടെ അവൻ സഞ്ചരിക്കാൻ തുടങ്ങിയതെപ്പോഴാണ്? അതോ അതെല്ലാം, കാഴ്ചക്കാരുടെ കാഴ്ചമങ്ങലിന്റെ പരിണാമമോ? എങ്കിലും അവന്റെ കാഴ്ചകളിൽ ഒരു നനുത്ത സ്നേഹത്തിന്റെ തിളക്കം എപ്പോഴും ഞാൻ കണ്ടിരുന്നു!

അവന്റെ പാതകളിൽ പലപ്പോഴും എന്റെ വിചാരവീചികൾക്കു സ്ഥാനമുണ്ടായിരുന്നില്ല! ഒടുവിൽ അവൻ മുന്നേ നടന്നു പോയപ്പോഴും, ഞാൻ ഒരു നോക്കുകുത്തിയായി ആ ആശുപത്രി മുറ്റത്തു അവനെ നോക്കി നിന്നു; ഉടയാത്ത ആ കറുത്ത ഹെൽമറ്റിന്റെ അടർന്ന വാതിലിലൂടെ..!

“പപ്പാ, ഞങ്ങടെ ന്യൂ ഇയർ ഡെക്കറേഷൻസ് റെഡി! ഇതെന്താ ഇത്ര എഴുതാൻ? വാ, വന്നു നോക്കിയേ..”

എന്റെ വഴികൾ തുടരുന്നു! അവന്റെ വഴികളിലെ കാഴ്ചകളിലേക്ക് അറിഞ്ഞും അറിയാതെയും നോട്ടങ്ങളെറിഞ്ഞു ഞാൻ തുടരുന്നു…


pic : pixbay free to use. (https://pixabay.com/photos/light-darkness-forest-man-trees-3151723/)