വെയിലേറ്റു ചുട്ടു പൊള്ളുന്ന,
തിളങ്ങുമാ കണ്ണാടി കഷണമാ-
നെഞ്ചിലപ്പോഴും തറഞ്ഞിരുന്നു
വ്യഥയുടെ കുത്തിക്കീറുമാ,
ചുടു നിണമർന്നാ മുകുരമാ-
മാറിലപ്പോഴും ആഴ്ന്നിരുന്നു…
നീർകണങ്ങൾ വിയർപ്പിന്നോടൊപ്പമാ,
ഹൃത്തിന്റെ കീറലിൽ
നീറലായി കോറവേ,
കണ്ടാ, തിളങ്ങുന്ന പൊള്ളുന്ന,
ചീളിന്റെ ചങ്കിലാ മുഖം..;
ഇന്നോളമറിയാതെ,
ഇന്നോളം കാണാതെ,
എന്നും ചുമന്നൊരാ മുഖം!
ആരും കാത്തിരിക്കാത്തൊരു,
പ്രളയത്തിനായ് കോപ്പുകൂട്ടി,
കരിമാനം!
ആരും കാത്തിരിക്കാത്തൊരു,
യുദ്ധത്തിനായി കച്ചകെട്ടി,
ആൾക്കൂട്ടം!
അവിടെ തനിയേ അയാൾ!
Picture : google free licensed.