Tag Archives: മണ്ണ്

മഴയും മണ്ണും…

മഴ വരും മുമ്പ്, മണ്ണ്: അഗ്നിപുകയുന്ന ഉള്ളിൽ കുളിരാണ് നീ! ഇൗ വിണ്ടുകീറിയ ചുണ്ടുകളിൽ ഒരിറ്റു നനവിനായി…..

മഴയുടെ മനസ്സലിഞ്ഞു. എത്രയും വേഗം, എത്രയും കൂടുതൽ…ഇനി മണ്ണ് കരയാൻ പാടില്ല!

മഴ ആർത്തു പെയ്തു…

പേമാരിയിൽ മണ്ണ്: ഒടുവിൽ എന്റെ വിണ്ടുകീറിയ ചുണ്ടുകൾ അടർന്നകന്നിരിക്കുന്നൂ. എന്റെ ഉറച്ച ശരീരം പാളികളായി ഇളകിയോടുന്നു…ഇനി വയ്യ! നീ തിരിച്ചറിവിലേക്ക് മടങ്ങി പോകുക!

നീ നിന്നെ അറിയുന്നില്ല, എന്നെയും!

മഴ: ഞാൻ മടങ്ങുന്നു. ഇനിയും എനിക്ക്‌ തിരിച്ചു വരാതിരിക്കാൻ കഴിയില്ല എന്ന സത്യം ഞാൻ അറിയുന്നു…നീയോ?!


Pic: shot at Home Kerala

Click for English version “Rain and Earth..” here