തുള്ളി പെയ്തതില്ല;
നീരോ ചാറിയില്ല!
എന്നിട്ടും…
വാക്കുകൾ കൊന്നു നീ,
പാഞ്ഞടുത്തു;
കര തിന്നും,
കരൾ നീറ്റിയും നീ….!
ശരി…
കണ്ണടക്കുന്നു ഞാൻ,
കൂടെ വരാം!
നാണുവിൻ പാടവും,
ചിരുതതൻ പൈയ്യും
കാണാതെ പോയിടാം!
നാടിനെ കൊന്നും
നാവടക്കിയും നീ,
ഇളകിയോടുന്നു!
തുള്ളി പെയ്തതില്ല…
നീരോ ചാറിയില്ല;
എന്നിട്ടും..
ഇന്ന്….
ഇവിടെ…
വെള്ളപ്പൊക്കം!
pic: Google Free Licensed.