പൂക്കളും തുമ്പികളും കളിപറയും ആരാമങ്ങൾ
പുണ്യമായ് പിറക്കുന്ന ഗ്രാമമേ ഓണം വന്നു..(പൂക്കളും)
ഓമനകുഞ്ഞേ നിൻ, കുഞ്ഞിളം കൈയിൽ കണ്ടൂ…
ഓണത്തിൻമുത്തച്ഛനെ വരവേൽക്കാൻ തുമ്പപ്പൂക്കൾ…(ഓമനകുഞ്ഞേ)(പൂക്കളും തുമ്പികളും)
പൂങ്കാറ്റുകൊണ്ടുവരും പൂവിളികൾ മുഴങ്ങുന്നു,
പൂമ്പാറ്റ കുഞ്ഞുങ്ങളെ, പൂക്കളങ്ങൾ തീർത്തിടൂ..(പൂങ്കാറ്റു)
ഊഞ്ഞാലുവേണ്ടേ, തുമ്പി നിനക്കാടേണ്ടേ,
ഓണത്തിൻ ശോഭയാകെ,
വന്നെത്തീ ഹർഷമായി..(ഓണത്തിൻ) (പൂക്കളും തുമ്പികളും)
***
പണ്ടെന്നോ എഴുതിയ ഒരു ഓണപ്പാട്ട് ! 🙂
ചിത്രം: വീട്ടിലെ പൂക്കളങ്ങളിൽ ചിലത് – 2014