ടോമും ജെറിയും പിന്നേം…!
വീട്ടിലെ കളിയരങ്ങു തകർക്കുന്നു….
ഇന്ന് നാക്കുളുക്കൻ (tongue twisters) പ്രയോഗങ്ങളാണ് പ്രധാന സംഗതി!
“കളകളമിളകുമൊരരുവിയിലലകളിലോരുകുളിരൊരുപുളകം ആഹാ
കളകളമിളകുമൊരരുവിയിലലകളിലോരുകുളിരൊരുപുളകം ”
ടോമും(11 വയസ്) ജെറിയും(4 വയസ്) മമ്മയും പപ്പയും ചേർന്നപ്പോൾ മത്സരം കൊഴുത്തു !!!
അരുവിയിലെ പുളകവും പുലകവും പിന്നെ പൊട്ടിച്ചിരികളും ഒക്കെ കഴിഞ്ഞു അടുത്തത് നേരെ പപ്പ, പത്തനംതിട്ടയിലേക്കു പോയി!കൂടെ അവരും!
“പത്തനംതിട്ടയിൽ പത്തു പച്ചത്തത്തകൾ ഒത്തു ചത്തുകുത്തിയിരുന്നു”
അതോടു കൂടി പത്തനംതിട്ടയിൽ മൊത്തം ബഹളമായി 😉
അവിടെ പച്ചത്തത്തകളും പത്തചത്തകളും ഒക്കെ ഒരു മേളം തന്നെ….
ടോം, ജെറിയുടെ പറച്ചിൽ കേട്ട് തലേം കുത്തി തലേം കുത്തി തലേം കുത്തി…….;))
അപ്പൊ പാവം ജെറിയുടെ ഒരു കുഞ്ഞു ചോദ്യം
“ഏട്ടാ, ചത്ത തത്തകൾ എങ്ങനെയാ കുത്തിരിക്കണേ …????”
ഒരൊന്നൊന്നര ചോദ്യം !
പാവം ഏട്ടൻ ചുറ്റും നോക്കി…മമ്മയെയും പപ്പയെയും കാണാനില്ല! 😉
ഏട്ടൻ നിസ്സഹായനായി നിന്നു!
അപ്പോഴും ജെറി പത്തനംതിട്ടയിലെ പച്ച തത്തകളെ പിടിക്കാൻ പറഞ്ഞു കൊണ്ടേ ഇരുന്നു! 😉
Pic: google freelicensed
Other Tom&Jerry stories: