പുതപ്പ്

puthappu

ഓർമകളിലേക്ക് വഴുതി വീഴുമ്പോഴൊക്കെ ഞാൻ പഴഞ്ചനാകുന്നു; കാലത്തിനൊത്ത് മാറാത്തവൻ! പക്ഷെ….ഞാൻ മാറിക്കഴിഞ്ഞില്ലേ?

പറമ്പിലെ കളികളും, വാഴക്കൂമ്പിലെ തേനും ഇവിടെ ഇന്നെന്റെ നഷ്ടങ്ങളാകുന്നു. പകരം നഗരത്തിന്റെ തിരക്കും മോടിയും എന്നെ മൂടുന്നു. തിളക്കമേറുന്ന വൈദ്യുതവിളക്കുകളുടെ നിറങ്ങളിലേക്ക്, തിരക്കിന്റെ അംശമായി ഞാനും ഇടകലർന്നിരിക്കുന്നു. എന്നിട്ടും കാലത്തിനൊത്ത് മാറാത്തവൻ?!

ഇവിടെ കണക്കുകളിൽ നഷ്ടങ്ങൾ ഇല്ല; ലാഭം മാത്രം!!! ഇവിടെ ഞാനില്ല, എന്റെ പുതപ്പ് മാത്രം;വർണാഭമായ എന്റെ പുതപ്പ്!

തണുപ്പ് നിറഞ്ഞു നിൽക്കുന്ന നവ്യനവീനമായ ആ മുറിയുടെ മൂലയിലെ നിറമുള്ള പ്ലാസ്റ്റിക് ചട്ടിയിൽ വാടിയ പൂവുമായി ആ ചെടി. അതും നോക്കി നിന്നപ്പോൾ, ക്ഷമാപണവുമായി ആ പ്രായമുള്ള ‘ഓഫീസ് ബോയ്’ എത്തി.
“സർ, അത് മാറ്റുവാൻ മറന്നു പോയതാ…സോറി സർ. ഇപ്പൊ മാറ്റാം…”
ആ വാക്കുകളിലെ ഭയം , അഹങ്കാരമായി സിരയിലേക്കു…അയാൾക്ക് എന്റെ ശകാരം കേട്ട് നിൽക്കാൻ കഴിഞ്ഞില്ല! അയാൾ ധൃതിയിൽ അതെടുത്തു കൊണ്ട് പോയി! ഒരു പുതിയ പൂവുള്ള ചെടിയുമായി അയാൾ വരും!

…ഞാൻ കാലത്തിനൊത്ത് മാറാത്തവൻ; ഇവിടെ ഞാൻ ഇല്ല! എന്റെ പുതപ്പ് മാത്രം!

തല്ലിക്കൊഴിച്ച സൂര്യകാന്തിപ്പൂക്കളും വാരിയെടുത്ത് പണ്ടെന്റെ കുഞ്ഞുപെങ്ങൾ വാർത്ത കണ്ണീരും, അതിനു എനിക്ക് കിട്ടിയ തല്ലും …പിന്നെ ഒരു ചക്കരമാമ്പഴം കൊണ്ട് അവളുടെ കണ്ണീർ മായ്ച്ചു , പയ്യെ തെളിഞ്ഞ പുഞ്ചിരി കണ്ടതും…!

“ഹലോ, ഇവിടെ അതിനെന്തു പ്രസക്തി?!” ഇല്ല, അടുത്തൊന്നും ആരുമില്ല!

കൃത്യമായി ഇന്ന് തന്നെ ചെയ്തുതീർക്കേണ്ട ജോലികൾക്കായി ഓർമ്മകൾ മാറിനിൽക്കട്ടെ; ഈ പുതപ്പിനുള്ളിലേക്കു ഞാൻ ഉൾവലിയട്ടെ….ഇവിടെ നല്ല തണുപ്പാണ്!


pic : Google free licensed

8 thoughts on “പുതപ്പ്”

 1. Nice one SKD.. Some of us are compelled to have this puthappu.
  It will be awesome when we realise there is no harm to live without this blanket… looking for that realisation

  Liked by 2 people

  1. Yes indeed. Everyone realizes jimjos. Only thing is that, it happens at different times.Early the better. But usually happens late in life. We focus to get it early😇😊👍

   Like

 2. ഓർമ്മകളുടെ നേർത്ത ചൂട് പകരുന്ന പുതപ്പ്, അതിനൊപ്പം കാലത്തിന്റെ കുത്തൊഴുക്കിൽ പെടാതെ നമ്മെ നാമാക്കി നിലനിർത്താൻ പാടുപെടുന്നു . കാലപ്പഴക്കം കൊണ്ട് വീണ ഓട്ടകളിലൂടെ പുതിയ കാലത്തിന്റെ പ്രലോഭനങ്ങളിലേക്ക് ഒളിച്ചു നോക്കുന്ന SKD… ഇതാണ് ഈ രചനയും ചിത്രവും എനിക്ക് തന്ന ദൃശ്യം.

  Liked by 2 people

  1. Thanks dear Ambu. Realization has to happen, when is the only question… Pinne palathinteyum kyil pettu palappozhum namukkorurutharkkum chila veshangal aadendi varum. Okke nallathinennu viswasikkumbol…. Anganeyaavatte ellaavarkkum!

   Liked by 1 person

   1. അങ്ങനെ തന്നെയാകട്ടെ … ഞാനും പ്രാർത്ഥിക്കാം… പക്ഷേ ഈ പുതപ്പിനുള്ളിലെ നേർത്ത ചൂട് മറക്കാൻ പുതിയൊരു ജീവിതം ഈശ്വരൻ തരുമോ എന്തോ?

    Liked by 2 people

    1. നാം ജീവിതം മുഴുവനും ജീവിക്കുന്നത് ഒരേ പുതപ്പിനുള്ളിൽ തന്നെ അല്ലല്ലോ…. പിന്നെ ഇനിയും ജന്മങ്ങൾ ഉണ്ടായേക്കും പലതും അറിയാനും മനസ്സിലാക്കാനും! എല്ലാ പ്രാർത്ഥനകളും സത്യമാവട്ടെ….!

     Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s