
പട്ടിയെന്നറിയാത്ത പട്ടി;
പൂച്ചെയെന്നറിയാത്ത പൂച്ച;
എല്ലാമറിയുന്ന ഞാന്‍!
എന്നിട്ടും ഞാന്‍,
ഞാനല്ലാതെ തുടരുമ്പോള്‍;
പട്ടിയും പൂച്ചയും, ഒക്കെയും,
അവരായി തന്നെ തുടരുന്നു.
അര്‍ത്ഥമോശം വന്നോരു
വര്‍ഗനാമവും പേറി
അറിവാദ്രിമേലെ പിന്നേയും
വിഹരിക്കുമീ ഞാന്‍-മനുഷ്യന്‍!
ഒന്നും അറിയാത്ത
ഞാന്‍ ഞാനായി ജീവിക്കും –
കഥയൊടുങ്ങുമുമ്പൊരിക്കലെങ്കില്ലും!
—ശുഭം—
“…എന്നിട്ടും ഞാന്‍,
ഞാനല്ലാതെ തുടരുമ്പോള്‍;….”
LikeLiked by 1 person
Thanks for reading! 🙂
LikeLike